കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. പരിപാടിക്ക് ശേഷം സജ്ജീകരിച്ച പ്രത്യേക ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലേക്ക് മടങ്ങുക.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ​കോഴിക്കോട് സിറ്റി പോലീസ് ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക:

​📍 പാർക്കിംഗ് ക്രമീകരണങ്ങൾ:👇

താഴെ പറയുന്ന ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നോർത്ത് ബീച്ച്, വെള്ളയിൽ ബീച്ച് പാർക്കിംഗ് ഗ്രൗണ്ടുകൾ ഉപയോഗിക്കേണ്ടതാണ്.

​🔹 വടകര, കൊയിലാണ്ടി ഭാഗം: വെങ്ങളം – വെങ്ങാലി ബ്രിഡ്ജ് വഴി എത്തുക.

🔹 പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളേരി ഭാഗം: അത്തോളി – തിരുവങ്ങൂർ – വെങ്ങളം വഴി എത്തുക.

🔹 ബാലുശ്ശേരി, കക്കോടി ഭാഗം: വേങ്ങേരി – പൂളാടിക്കുന്ന് – വെങ്ങളം വഴി എത്തുക.

🔹 മലാപ്പറമ്പ് ഭാഗം: എരഞ്ഞിപ്പാലം – ക്രിസ്ത്യൻ കോളേജ് വഴി എത്തുക.

🔹 മെഡിക്കൽ കോളേജ് ഭാഗം: തൊണ്ടയാട് – അരയിടത്തുപാലം – ക്രിസ്ത്യൻ കോളേജ് വഴി എത്തുക.

​⚠️ പ്രത്യേക ശ്രദ്ധയ്ക്ക്:👇

​ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലുചക്ര വാഹനങ്ങൾ നഗരത്തിന് പുറത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കുക.

​നഗരത്തിലെ റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല.

തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യും.

​പോലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

അതേസമയം പ്രതിപക്ഷ നേതാവ് ഇന്ന് പാലക്കാട് ജില്ലയിൽ വിവിധ കൺവെൻഷനുകളിൽ പങ്കെടുക്കും. രാവിലെ 9 മണിക്ക് ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോങ്ങാട് യുഡിഎഫ് കൺവെൻഷനിലും അദ്ദേഹം സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *