തൻ്റെ ഇടപെടലുകളുടെ ഫലമെന്ന് കൊടിക്കുന്നിൽ സുരേഷ്

ന്യൂ ഡൽഹി: 28 ദിവസം വാലിഡിറ്റിയുള്ള മൊബൈൽ റീചാർജിങ് പ്ലാനുകൾ അവസാനിക്കുന്നു. പകരം വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ പ്ലാൻ പ്രകാരം ഉപഭോക്താവിന് ഒരു വർഷം 13 തവണയാണ് റീചാർജ് ചെയ്യേണ്ടി വരുന്നത്. പുതിയ ഉത്തരവ് നടപ്പിലായാൽ അത് 12 ആയി കുറയും.

പാർലമെൻ്റിൽ താൻ നടത്തിയ ഇടപെടലുകളുടെ ഫലമാണ് പുതിയ മാറ്റമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി അവകാശപ്പെട്ടു. ലോക്സഭയിൽ 2025 ഡിസംബറിലെ വിൻ്റർ സെഷനിലും 2026 മാർച്ചിലെ ബജറ്റ് സെഷനിലും താൻ നടത്തിയ ഇടപെടലുകളുടെ തെളിവുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് എംപി അവകാശ വാദം നടത്തിയത്.

എന്നാൽ പഞ്ചാബിൽ നിന്നുള്ള എഎപി എംപി രാഘവ് ഛദ്ദ ടെലികോം കമ്പനികളുടെ റീചാർജ് കൊള്ള അവസാനിപ്പിക്കണമെന്ന് രാജ്യ സഭയിൽ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *