ന്യൂ ഡൽഹി: ടെലിവിഷൻ റേറ്റിങ്ങിൽ പരിഷ്‌കാരങ്ങളുമായി കേന്ദ്ര ന്യൂ ഡൽഹി സർക്കാർ. ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ പരിഗണിക്കില്ല. ലാൻഡിംഗ് പേജ് മാർക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇത് റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയാനെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

റേറ്റിങ്ങിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം, കൂട്ടാനും പുതിയ പരിഷ്കാരത്തിൽ നിർദേശം ഉണ്ട്. വിശ്വാസ്യത ഉറപ്പുവരുത്താനാണ് പുതിയ നയം.

ലാൻഡിങ് പേജുകൾ ഇനി മാർക്കറ്റിംഗ് ഉപകരണമായി മാത്രമേ കണക്കാക്കുകയുള്ളൂ. ഇതോടൊപ്പം, ടിവി റേറ്റിംഗ് ഏജൻസികൾക്കുള്ള ആസ്തി മാനദണ്ഡങ്ങളും കുറച്ചു. യോഗ്യത മാനദണ്ഡം 20 കോടിയിൽ നിന്ന് അഞ്ച് കോടിയാക്കിയും കുറച്ചു.

ഡയറക്ടർ ബോർഡിലെ 50 ശതമാനം ആളുകൾക്കും പ്രക്ഷേപകർ, പരസ്യ ദാതാക്കൾ, ഏജൻസികൾ എന്നിവരുമായി ബന്ധമുണ്ടാകാനും പാടുള്ളതല്ല. റേറ്റിംഗ് ഏജൻസികൾ 80,000 വീടുകളിൽ കൂടി മീറ്ററുകൾ ഘടിപ്പിക്കണം.ഇപ്പോഴുള്ള ഏജൻസികൾ ആറ് മാസത്തിനകം നടപടി പൂർത്തിയാക്കണം. ഡാറ്റയും അളക്കുന്ന രീതിയും ഏജൻസികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *