പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്
ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയായി. ഡീസലിന് 102.80 രൂപയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 111.29 രൂപയായി. ഡീസലിന് 104.88 രൂപയും. കോഴിക്കോട് പെട്രോള്‍ വില 109.52 രൂപയും ഡീസലിന് 102.94 രൂപയുമായി.
ഒരു മാസത്തിന് ഇടയില്‍ 9 രൂപയില്‍ അധികമാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് ഏഴ് രൂപയും.
