കെഎസ്ആർടിസി ട്രാവൽ കാർഡുകളുടെ പരമാവധി റീച്ചാർജ് പരിധി 3,000 രൂപയിൽ നിന്ന് 5,000 രൂപയായി വർദ്ധിപ്പിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ പണത്തിന് പകരം ഈ കാർഡ് ഉപയോഗിക്കാം.

1,000 രൂപയ്ക്ക് മുകളിലുള്ള ഓരോ റീച്ചാർജിനും നിശ്ചിത തുക ബോണസായി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. കാർഡ് വില 100 രൂപ രൂപയാണ്. കുറഞ്ഞ റീച്ചാർജ് തുക 100 രൂപയും.

ഒരു വർഷമാണ് കാലാവധി (ഉപയോഗിച്ചില്ലെങ്കിൽ വീണ്ടും പുതുക്കണം). കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്‌സ്, കെ.എസ്.ആർ.ടി.സി. യൂണിറ്റുകൾ എന്നിവരിൽനിന്ന് കാർഡ് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *