ഓമശ്ശേരി : യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞതായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഓമശ്ശേരിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വർഷക്കാലത്തെ ദുരിതം കേരളത്തിലെ ജനങ്ങളെ മാറി ചിന്തിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഒ.എം ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ യു.കെ ഉസ്സയിൻ സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി പി.കെ ഫിറോസ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി വി.എം ഉമ്മർ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, കെ.പി.സി.സി മെമ്പർ എ.അരവിന്ദൻ, എ.പി മജീദ് മാസ്റ്റർ, ഫൈസൽ ബാഫഖി തങ്ങൾ, എം.എം വിജയകുമാർ , കെ.കെ അബ്ദുള്ളക്കുട്ടി, പി.വി സാദിഖ്, കെ.പി അഹമ്മദ്‌ കുട്ടി മാസ്റ്റർ, എം.നസീഫ്, സൂപ്പർ സൗദ ടീച്ചർ, ബൽക്കീസ് ടീച്ചർ, പി.കെ ഗംഗാധരൻ, ഖലീൽ മാസ്റ്റർ, സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി, യു.കെ അബു ഹാജി, റഫീഖ് കൂടത്തായ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *