ആഡംബര കപ്പലിലെ ലഹരിക്കേസിൽ ഒരു മാസത്തോളം നീണ്ട ജയിൽ വാസത്തിനു ശേഷം മോചിതനായ ആര്യൻ ഖാന് വൻ വരവേൽപ്പുമായി ആരാധക വൃന്ദം.ഷാരൂഖിന്റെ മുംബയിലെ വീടായ മന്നത്തിൽ മടങ്ങിയെത്തിയ ആര്യൻ ഖാനെ കാത്ത് നിരവധി പോരാണ് ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയത്. ‘ആര്യൻ നിഷ്കളങ്കൻ, വീട്ടിലേക്ക് വരുന്നതിൽ സന്തോഷം, കരുത്തനായിരിക്കൂ ആര്യൻ രാജകുമാരാ’ തുടങ്ങിയ വാചകങ്ങളുമായാണ് ബാനറുകളും പോസ്റ്ററുകളും നിറഞ്ഞത്.
28 ദിവസത്തെ ജയിൽ വാസത്തിനുശേഷം 11 മണിയോടെയാണ് ആര്യൻ പുറത്തിറങ്ങിയത്. ആര്യൻ ജയിൽ മോചിതനായപ്പോൾ ഷാറുഖ് ഖാന്റെ വീടായ മന്നത്ത് അലങ്കരിച്ചിരുന്നു.
Mumbai: Fans gather outside actor Shahrukh Khan's residence 'Mannat' with a "welcome home Aryan Khan" poster.
— ANI (@ANI) October 30, 2021
Aryan Khan is reaching home after spending weeks in Arthur Road Jail in drugs-on-cruise case. pic.twitter.com/90wwsB2eog
