ന്യൂ ഡൽഹി: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ കേരളത്തെ പ്രശംസിച്ച് സുപ്രീം കോടതി. കേരള മോഡൽ രാജ്യത്ത് ഉടനീളം നടപ്പാക്കിക്കൂടെയെന്നും കോടതി ആരാഞ്ഞു. രാജ്യത്ത് പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ് എന്ന കേസിൽ വാദം കേൾക്കുന്നതിനിടെയിലാണ് കോടതിയുടെ ഈ പരാമർശം.
സിസിടിവിയുള്ളതിനാൽ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ലൈവായി തന്നെ നിരീക്ഷിക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാർഖണ്ട് അടക്കമുള്ള സംസ്ഥാനങ്ങൾ സിസിടിവി സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനുകളിൽ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആദ്യന്തര സെക്രട്ടറിയോട് കോടതിയിൽ നേരിട്ട് ഹാജറാകാനും കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മുഴുവൻ സ്റ്റേഷനുകളിലും അന്വേഷണ ഏജൻസി ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 2023ൽ സുപ്രീം കോചതി കേന്ദ്ര സംസ്ഥാ സർക്കാരുകളോട് നിർദേശിച്ചിരുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്. രാത്രി ദൃശ്യങ്ങൾ പോലും കാണാൻ കഴിയുന്ന ക്യാമറകൾ വേണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
