കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന് ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ മറുപടി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്തതാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. കണ്ണൂരിൽ വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ഉണ്ടായത്
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ കാണിക്കേണ്ട ചില മര്യാദകളുണ്ട്. അതിന് യോജിച്ചതാണോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് സ്വയം വിമർശിക്കേണ്ടതാണ്. രേവന്ത് റെഡ്ഡിക്ക് വിശദമായി മറുപടി പിന്നീട് നൽകുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
