ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന വഴിതടയൽ സമരത്തിനെതിരെ വൻ പ്രതിഷേധം.ആളുകളുടെ വഴി തടഞ്ഞുള്ള സമരത്തിനെതിരെയാണ് സിനിമ താരം ജോജു ഉൾപ്പടെയുള്ളവർ രംഗത്തെത്തിയത്.ഇടപ്പള്ളി വൈറ്റില ദേശീയ പാതയിലാണ് ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്.

ഇതിനെതിരെ റോഡിൽ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കു തർക്കമുണ്ടായി. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *