കൊൽക്കത്തയിൽ മലയാളി നിയമ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. പാലാരിവട്ടം സ്വദേശിയും പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ജുവൽ ജോസ് ജെബിൻ ആണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് ദാരുണമായി മരണപ്പെട്ടത്. ഭക്ഷണത്തിനായി മെസ്സിലേക്ക് പോകുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽ നിർമ്മാണ ജോലികൾ നടന്നിരുന്ന ഭാഗത്തുനിന്നാണ് അപകടം സംഭവിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ രാവിലെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *