മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി ഉടമ രഞ്ജിത്ത് ടി എബ്രഹാമിനെയും അവതാരക ശ്രീജ വള്ളിക്കോട് നെയും പോലീസ് അറസ്റ്റ് ചെയ്തു തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം നേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇരുവരും തിരുവല്ല എസ്എച്ച്ഒ പി.എസ്. വിനോദിന് മുമ്പാകെ കീഴടങ്ങിയത്. ഉച്ചയോടെ ആയിരുന്നു ഇരുവരും സ്‌റ്റേഷനിലെത്തിയത്.
ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 153 എ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
