ആരവങ്ങളും ആഘോഷങ്ങളുമായി ദീപാവലി ഇങ്ങെത്തിയതോടെ മധുരപലഹാരങ്ങളുടെ വിപണിയും ഉണർന്നു.മധുരങ്ങളുടെ ആഘോഷമായ ദീപാവലിയിൽ മധുരപലഹാരങ്ങൾക്കും ഇപ്പോൾ ആവിശ്യക്കാർ ഏറെയാണ്.ദീപാവലിക്ക് ഒരാഴ്ചമുന്പേ വിപണി സജീവമാകും.സ്വദേശിവിദേശികളടക്കമുള്ള നാട്ടുകാരും ഉത്തരേന്ത്യൻ, ബംഗാളി രുചികളുടെ ഇഷ്ടക്കാർ ആയതിനാൽ തന്നെ മധുരവിപണി ഒന്ന് ഉണരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.


േകാവിഡ് മഹാമാരിയുടെആശങ്കകൾ നീങ്ങി ഉത്സവകാലം തിരികെയെത്തിയ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് കച്ചവടക്കാർ. . പേഡ, ലഡു, ഹൽവ, മൈസൂർപാക്ക്, ജിലേബി, തുടങ്ങിയവയുടെ വിവിധയിനങ്ങൾ തന്നെ ഇത്തവണയുണ്ട്.വലിയ കടകളിൽ ഓരോ ഇനത്തിനും പ്രത്യേക മേഖലയൊരുക്കി കൊണ്ടാണ് അവതരിപ്പിക്കുന്നത്.
പേടയ്ക്ക് ആണ് ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത്.മധുരങ്ങൾ എല്ലാം അടങ്ങിയ പാക്കിന് 250 രൂപ മുതൽ വില തുടങ്ങുന്നു. ഉത്തരേന്ത്യക്കാരിൽ പലരും 10 ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *