റായ്പൂർ: ഛത്തീസ്ഗഡിൽ സ്വകാര്യ ജെറ്റ് തകർന്നു വീണു. ജാഷ്പൂർ ജില്ലയിലെ കുന്നിൻ ചെരുവിലാണ് വിമാനം തകർന്നുവീണത്. ആളപായമുണ്ടായതായി സംശയിക്കുന്നു. രത്തൻപഹ്ലി വനപ്രദേശത്ത് ഒരു മരത്തിൽ ഇടിച്ച ശേഷമാണ് ജെറ്റ് തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ജാഷ്പൂർ-നാരായണ്‍പൂര്‍ മേഖലയിലെ കുന്നിൻചെരുവിലാണ് വാമാനം തകർന്നത്. തകർന്നുവീണ ജെറ്റിൽ നിന്ന് കനത്ത പുകയും തീജ്വാലകളും ഉയരുന്നത് സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽപ്പെട്ട വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല.

വിമാനം ഏകദേശം 30 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് പൊലീസും മറ്റ് അധികൃതരും സ്ഥലത്തെത്തിയതായാണ് വിവരം. വിമാനാപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *