തൃശൂർ ജില്ലയിലെ പൊയ്യയിൽ പെട്രോളിൽ വെള്ളം കലർന്നതായി പരാതി. പമ്പിൽ ഇന്ധനം നിറച്ചതിനു പിന്നാലെ നിരവധി വാഹനങ്ങൾ വഴിമധ്യേ ഓഫായി. പരിശോധനയിൽ ഇന്ധനത്തിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയതായി ഉപയോക്താക്കൾ പറഞ്ഞു.

സംഭവത്തെ തുടർന്ന് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. പെട്രോൾ അടിച്ച് യാത്ര തുടർന്ന വാഹനങ്ങളാണ് വഴി മുധ്യേ ഓഫായത്. പിന്നീട് പരിശോധിച്ചപ്പോഴാണ് വെള്ളത്തിൻ്റെ അംശം കണ്ടെത്തിയത്.

നാലിലേറെ വാഹനങ്ങൾ ഇതുപോലെ റിപ്പെയറിനായി വന്നതായി മെക്കാനിക് ഉൾപ്പെടെ പറയുന്നു. നിരവധി പേർക്കാണ് ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *