കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ‘ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകള്‍ – ഔദ്യോഗിക റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ വാല്യം- ഏഴ്’ സ്പീക്കര്‍ എ എം ഷംസീർപ്രകാശനം ചെയ്തു. ചീഫ് വിപ്പ് എൻ ജയരാജ്j ആദ്യ പ്രതി ഏറ്റുവാങ്ങി.
നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. സി.എ.ഡി പരിഭാഷ പ്രോജക്ട് വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഡോ. എന്‍. കെ. ജയകുമാറിനെ ചടങ്ങില്‍ ആദരിച്ചു.
എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കും വിദഗ്ധസമിതി അംഗങ്ങള്‍ക്കും സ്പീക്കര്‍ പ്രശംസാപത്രം സമ്മാനിച്ചു. പരിഭാഷാ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു
