വട്ടിയൂർക്കാവ് സംഘർഷത്തിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആർ ശ്രീലേഖയെ പ്രതി ചേർത്തത്. പോടാ പുല്ലേ പൊലീസേ മുദ്രാവാക്യം വിളിച്ചത് ഈ മാർച്ചിലായിരുന്നു. കേസിൽ ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തു.

പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പൊലീസീനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്. ആർ ശ്രീലേ കേസിൽ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാ നാഥാണ് ആറാം പ്രതി.

Leave a Reply

Your email address will not be published. Required fields are marked *