മുംബൈ: പ്രശസ്ത നടന്‍ ഭരത് കപൂര്‍ (80) അന്തരിച്ചു. തിങ്കളാഴ്ച മുംബൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടന്‍ അവതാര്‍ ഗില്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1970 കളില്‍ അഭിനയ ജീവിതം ആരംഭിച്ച ഭരത് കപൂര്‍ ഒരുപിടി ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു. കൂടുതലും വില്ലന്‍ കഥാപാത്രങ്ങളാണ് ഭരത് കപൂര്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചത്. സീരിയലുകളിലും പ്രധാന മുഖമായിരുന്നു അദ്ദേഹം.

1979ല്‍ അഭിനയിച്ച നൂരീ, 1980 ല്‍ റാം ബല്‍റാം, 1981ല്‍ ലൗ സ്റ്റോറി, 1982ല്‍ ബാസാര്‍, 1985ല്‍ ഘുലാമി, 1986ല്‍ അഖാരേ രാസ്ത, 1987ല്‍ സത്യമേവ ജയതേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സമാനമായി ക്യാംപസ്, പരംപര, രാഹത്ത്, സാന്‍സ്, അമാനത്, താര, ചുനൗട്ടി, കഹാനി ചന്ദ്രകാന്താ കി തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *