പാലാ നഗരസഭയിൽ കഴിഞ്ഞ ദിവസം നടന്ന കയ്യാങ്കളിക്ക് പിന്നാലെ ജോസ് കെ മാണിക്കെതിരെ പാലാ നഗരത്തിൽ പോസ്റ്റര്‍. ജോസ് കെ മാണി കുലം കുത്തിയാണെന്നാണ് പോസ്റ്ററുകള്‍. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഇത് ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തു. സേവ് സിപിഐഎം ഫോറത്തിന്റെ പേരിലാണ് പാലാ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്. അതെ സമയം വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിലാണ് തമ്മിലടിയെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. അല്ലാതെ സിപിഐഎമ്മുമായി യാതൊരു പ്രശ്‌നമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.പാലാ നഗരസഭയിലെ കൈയ്യാങ്കളി സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വവും നിലപാടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *