പത്തനംതിട്ട: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ പത്തനംതിട്ടയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമാണ് ഫ്ലക്സ് വച്ചിരിക്കുന്നത്. “കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ സതീശൻ” എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. “കേരളത്തിൻ്റെ ഭാവി ഈ കൈകളിൽ സുരക്ഷിതമെന്നും” ഫ്ലക്സിലെഴുതിയിട്ടുണ്ട്. എന്നാൽ ആരാണ് ഫ്ലക്സ് സ്ഥാപിച്ചതെന്ന് എഴുതിയിട്ടില്ല.

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ ദിവസം ഇടുക്കിയിലും വി ഡി സതീശനായി ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *