കേരളത്തില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്ന് യുഡിഎഫ് തരംഗം. 100 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. 39 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. നേമവും കഴക്കൂട്ടവും ചാത്തന്നൂരും പിടിച്ച് താമരയും ഇക്കുറി നിയമസഭയില്‍ താരമായി. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിറം മങ്ങിയ വിജയം മാത്രമാണെന്നുള്ളതും ശ്രദ്ധേയമാണ്. തുടക്കത്തില്‍ പിന്നിലായെങ്കിലും വിഡി സതീശന്‍ പിന്നീട് ലീഡ് നേടി. കേരള കോണ്‍ഗ്രസ് എം മത്സരിച്ച 12 സീറ്റുകളില്‍ 12 ലും പിന്നിലാണ്
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു.
കേരളത്തിനെ കൂടാതെ അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അസമിലും തമിഴ്നാട്ടിലും എക്സിറ്റ് പോൾ ഫലങ്ങൾ തുടർഭരണം പ്രവചിച്ചപ്പോൾ പശ്ചിമ ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
