സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും.

5 വര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനം, ടീം യുഡിഎഫിനെ ഒരുക്കിയതില്‍ നിര്‍ണായക പങ്ക് എന്നിവ വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുത്താകും. 25 വര്‍ഷമായി പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം. ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ പിന്തുണ. കൃത്യതയാര്‍ന്ന ഇലക്ഷന്‍ മാനേജ്‌മെന്റ് – എന്നിവയും സതീശന് ഗുണം ചെയ്യും.

ദേശീയ തലത്തിലെ പ്രവര്‍ത്തന മികവും ഹൈക്കമാന്‍ഡിലുള്ള സ്വാധീനുമാണ് കെ സി വേണുഗോപാലിന്റെ കരുത്ത്. വിമതരെ അനുനയിപ്പിച്ച നീക്കം.യുഡിഎഫ് സഖ്യ ഏകോപനം. സോഷ്യല്‍ എഞ്ചിനീയറിങ്. അതൃപ്തരെ യുഡിഎഫില്‍ എത്തിച്ച നീക്കം എന്നിവ കെ സി വേണുഗോപാലിനെ തുണയ്ക്കുമോ എന്ന് കണ്ടറിയണം.

സംസ്ഥാന – ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തന മികവും എഐസിസി നേതൃത്വവുമായുള്ള അടുത്ത ബന്ധവുമാണ് ചെന്നിത്തലയ്ക്കുള്ള പ്ലസ് പോയ്ന്റ്‌സ്. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം, സഖ്യകക്ഷികള്‍ക്കിടയിലെ സ്വാധീനം, നിയമസഭയിലും പാര്‍ലമെന്റിലും ദീര്‍ഘകാലത്തെ സേവനം,
മികച്ച ഇലക്ഷന്‍ എഞ്ചിനീയറിങ് – എന്നിവ ഗുണം ചെയ്‌തേക്കാം.

അതേസമയം, തോല്‍വി വിലയിരുത്താന്‍ സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ നാളെ ചേരും. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ പുതിയ നേതൃത്വം എത്തുമോ എന്നും ആകാംക്ഷയുണ്ട്. മൂന്നിടത്ത് അക്കൌണ്ട് തുറന്ന ബിജെപി സംസ്ഥാനത്ത് ഇന്ന് ആഹ്ലാദപ്രകടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *