എംവി ഹോണ്ടിയസ് ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാൻ്റ വൈറസിനെപ്പറ്റിയാണ് ഇപ്പോൾ ചർച്ച. കോവിഡ് പോലെ മാരകമായ പകർച്ചവ്യാധിയാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാൽ അതിനുള്ള മറുപടിയുമായി ഇപ്പോൾ ലോകാരോഗ്യ സംഘടന രംഗത്ത് വന്നു. ഇത് കോവിഡ് പോലെ മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നാണ്മ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയരിക്കുന്നത്. കോവിഡ് പോലെ വ്യാപകമായി വായുവിലൂടെ ഇത് പകരില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
രോഗിയുമായി അടുത്ത് ഇടപഴുകുന്നവർക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളു. ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലീന ദ്വീപിന് സമീപമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് എംവി ഹോണ്ടിയസ് കപ്പലിൽ മൂന്ന് പേർ ഇതനോടകം മരിക്കുകയും എട്ട് പേർ രോഗം പിടിപെട്ട് ചികിത്സയിലുമാണ്.
