മുൻവിധികളെ എല്ലാം മാറ്റി മറിച്ച് മലയാള സിനിമയിൽ വിപ്ലവകരമായ വിജയം സ്വന്തമാക്കിയ ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് പ്രമുഖ സംവിധായകൻ വിപിൻ ദാസാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഇന്ന് പുലർച്ചെ മുതലാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് തുടങ്ങിയത്.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ യുവനിരയ്ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങി വൻ താരനിരയും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിപിൻ ദാസ്, ഹാരിസ് ദേശം എന്നിവരടക്കമുള്ള നിർമ്മാതാക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ചിത്രം തിയേറ്ററിലെ വിജയക്കുതിപ്പിന് ശേഷം ഒടിടിയിലും വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘വാഴ’യുടെ ആദ്യ ഭാഗം പോലെ തന്നെ യുവത്വത്തിന്റെ കഥ പറയുന്ന ഈ രണ്ടാം ഭാഗവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
