പി പദ്മരാജൻ്റെ സ്മരണാർഥം നൽകുന്ന പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ചന്ദ്രമതിയുടെ ‘ഒ‍ഴുകാതെ പു‍ഴ’യ്ക്ക് പുരസ്കാരം ലഭിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2025ലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നൽകുന്നത്.

ഷനോജ് ആർ ചന്ദ്ര‍ൻ്റെ ‘അരപ്പാതിരി’ മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപവും ലഭിക്കും. ദേശാഭിമാനി സീനിയർ സബ് എഡിറ്ററും എ‍ഴുത്തുകാരനുമായ മിഥുൻ കൃഷ്ണയ്ക്ക് വിസ്മയ മാക്സ് യുവസാഹിത്യ പുരസ്കാരം ലഭിച്ചു. ‘അപരസമുദ്ര’ എന്ന നോവലിനാണ് ലഭിച്ചത്. 10,000 രൂപയും ശിൽപ്പം, പ്രശസ്തി പത്രം എന്നിവ ലഭിക്കും.

മികച്ച സംവിധായകനായി എക്കോ ചിത്രം ഒരുക്കിയ ദിൽജിത്ത് അയ്യത്താൻ തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ദിൽജിത്തിന് ലഭിക്കും . മികച്ച തിരക്കഥാകൃത്തായി എക്കോയുടെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശ് തിരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *