നീതി ഉറപ്പാക്കുമെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് സര്‍വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ദീപ പി. മോഹനന്‍.മന്ത്രിയുടെ നിലപടിൽ സന്തോഷമുണ്ടെന്നും എന്നാൽ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരം തുടരുമെന്നും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാൻ സാബു തോമസ് തയ്യാറാകാത്തത്. ഇതിന്‍റെ തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും മന്ത്രിക്ക് കൈമാറാൻ തയ്യാറെന്നും ഗവേഷക പറഞ്ഞു.
വിദ്യാര്‍ഥിനിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു.വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.വിദ്യാർത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *