തിരുവനന്തപുരം; തലസ്ഥാനത്തെ വിദ്യാർഥി സംഘർഷം സംസ്ഥാനമെങ്ങും എസ്എഫ്ഐയുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ പ്രതിഷേധം സംഘർഷത്തിന് വഴിവച്ചു. മലപ്പുറത്ത് പ്രതിഷേധക്കാർ ജലപീരങ്കിയുടെ കുഴൽ ഒടിച്ച് തിരിച്ച് വെച്ചു. സമരക്കാർക്ക് നേരിടാൻ പൊലീസ് ലാത്തി വീശി. തിരുവനന്തപുരത്ത് വൻ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. പത്തനംതിട്ടയിൽ വനിതാ പ്രവർത്തകരെ അടക്കം വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.

കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പിന്നാലെ സമാധാനപൂർവം ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം കെഎസ് യു പ്രവർത്തകർ കടുത്ത കല്ലേറ് നടത്തിയത്. ഈ ആക്രമണത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി. ശിവപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം ആഷിക് പ്രദീപ്, മനേഷ്, ജില്ലാ കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന സെക്രട്ടറി സന്ദീപ് ഡി.എസ് എന്നിവരുൾപ്പെടെയുള്ള നിരവധി നേതാക്കൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഈ നേതാക്കൾ തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മാർച്ചിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *