തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്ന സമീപനം നയ പ്രഖ്യാപനത്തിൽ ഉണ്ടാകേണ്ടതായിരുന്നു. പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കുറേ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ചോദിച്ചു വാങ്ങേണ്ടതുണ്ട്. അതിനെക്കുറിച്ച് എല്ലാം മൗനം പാലിച്ചെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ ഒരു വാക്ക് പോലും ഉരിയാടാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെതിരെയാണ് പിണറായി വിജയൻ രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പിണറായി വിജയൻ്റെ ആദ്യ വാർത്താ സമ്മേളനം കൂടിയാണ് ഇന്നത്തേത്.
