കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫര്‍മാൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണ് പ്രായം എന്നായിരുന്നു മധ്യപ്രദേശ് പൊലീസിൻ്റെ കണ്ടെത്തല്‍. ഇതിനുപിന്നാലെയാണ് ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലായതോടെയാണ് ഇവർ ലോകശ്രദ്ധ നേടിയത്. പിന്നാലെ സിനിമാ അവസരങ്ങളും പെൺകുട്ടിയെ തേടിയെത്തിയിരുന്നു.
