തൃശ്ശൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി പൊലീസ് റിമാന്‍ഡിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചു. തൃശ്ശൂര്‍ വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് പ്രതി കുഴഞ്ഞു വീണത്. തൃശ്ശൂര്‍ ചിറ്റിശ്ശേരി സ്വദേശി 35 വയസ്സുള്ള രേഷ് ബാബു ആണ് മരിച്ചത്. കഴിഞ്ഞ മാസം 18നാണ് പിടിച്ചുപറി കേസില്‍ രേഷബാബു ഉള്‍പ്പെടെയുള്ള പ്രതികളെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞു വീഴുന്നത്. ഉടന്‍ ജയില്‍ അധികൃതര്‍ രേഷ് ബാബുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ഇന്നലെ ഉച്ചതിരിഞ്ഞാണ് രേഷ് ബാബു മരണപ്പെട്ടത്.
പരിശോധനയില്‍ രേഷ് ബാബുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തല്‍. രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി എന്ന് രേഖകള്‍ പറയുന്നു.
