കൊല്ലം: ബിരിയാണി ശങ്കുവിനെ അംഗനവാടിയിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്ന വ്യാജ വാർത്തക്കെതിരെ മന്ത്രി ബിന്ദുകൃഷ്ണ ഡിജിപിക്ക് പരാതി നൽകി. ബിന്ദുകൃഷ്‌ണയ്ക്ക് എതിരെയുള്ള ട്രോൾ വ്യാജ വാർത്ത എന്ന് ആരോപിച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാറാണ് പരാതി നൽകിയത്.
ബിരിയാണി ശങ്കുവിനെ അംഗനവാടിയിൽ നിന്നും സസ്പെൻഡ് ചെയ്തു എന്നായിരുന്നു ട്രോൾ. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കേസ്. കുട്ടിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു എന്ന് പ്രചരിക്കുന്നതായും പരാതിയിലുണ്ട്.
