മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍.

മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ ലാഭത്തിന്റെ 40% നല്‍കാമെന്നു കാണിച്ചു പ്രതികള്‍ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

FIR റദ്ദ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് SIT യാണ് അന്വേഷിച്ചത്. 406,420,120 b, 34, വകുപ്പുകളാണ് ചുമത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ഹര്‍ജിക്കാരന്‍ ബാബു ഷാഹിര്‍.

Leave a Reply

Your email address will not be published. Required fields are marked *