ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ അസിസ്റ്റന്റ് പ്രഫസറെ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 49കാരിയായ ദേവാസ്മിത പോളിനെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സ്വന്തം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപികയെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്.

ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ശിവാജി കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത അപാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫ്‌ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *