അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സര്‍ക്കാര്‍. തമിഴ്നാട്ടില്‍ 717 ടാസ്മാക് ഔട്ലറ്റുകള് പൂട്ടി. ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്.
610 ഔട്ട്ലെറ്റുകള് ബുധനാഴ്ചക്ക് മുന്‍പ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതല്‍ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരില്‍ 179 എണ്ണവും പൂട്ടി.
