കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ തന്ത്രിക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്താണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം നിലനിർത്തിക്കൊണ്ട് തന്ത്രിക്ക് ആശ്വാസം നൽകിയെങ്കിലും, കേസിലെ അന്വേഷണത്തിനെതിരെയുള്ള വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ലെന്ന ജാമ്യ ഉത്തരവിലെ കീഴ്‌ക്കോടതിയുടെ നിർണ്ണായക നിരീക്ഷണം ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് ഹൈക്കോടതി ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *