കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് ടി. വീണയ്ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്.
സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ വിനിയോഗിച്ചത് എന്ന് ഇഡി കൃത്യമായി പരിശോധിക്കും. കേസില്‍ സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുണ്ടാക്കിയ കരാറുകള്‍, കൈമാറിയ തുക എന്നിവ സംബന്ധിച്ച നിരവധി പേജുകളുള്ള ചോദ്യാവലിയാണ് ഇഡി ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ ശേഖരിച്ച 134 സുപ്രധാന രേഖകള്‍ ഇഡിക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം കലൂര്‍ പിഎംഎല്‍എ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകളിലെ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യല്‍ നടക്കുക.
