കോഴിക്കോട്: നിപ സ്ഥിരീകരിച്ചത് അറിയാത്തതിൽ കളക്ടറെ പഴിചാരി ആരോഗ്യമന്ത്രി കെ മുരളീധരൻ. കളക്ടർക്ക് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പം ഉണ്ടായില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അഞ്ച് മണിക്ക് ജില്ലാ കളക്‌ടറുമായി താൻ സംസാരിച്ച ഘട്ടത്തിൽ പുണെയിൽ നിന്നുള്ള റിപ്പോർട്ട് വന്നിരുന്നില്ല. ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് കിട്ടിയാൽ അത് ആരോഗ്യമന്ത്രിയെ അറിയിക്കേണ്ടതാണ്. എന്നാൽ പുതിയ കളക്‌ടറായത് കൊണ്ട് പരിചയക്കുറവ് ഉണ്ടായിട്ടുണ്ട്. തൻ്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ജില്ലാ കളക്ടർ തന്നെ കാര്യങ്ങൾ അറിയിച്ചതെന്നും ആരോഗ്യവകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.

ഉച്ചയ്ക്ക് തന്നെ പുണെയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് വന്നിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ പറഞ്ഞത്. ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി കെ മുരളീധരൻ പുണെയിൽ നിന്നുള്ള ഫലം വന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ജില്ലാ കളക്ടറുടെ വാർത്താ സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *