2026 ഫിഫ ലോകകപ്പ് ‘ഗ്രൂപ്പ് ഇ’യില്‍ ജര്‍മ്മനിയും ആദ്യമായി ലോകകപ്പ് കളിക്കുന്ന കുറസാവോയും ഇന്ന് ഏറ്റുമുട്ടും. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്ന ആദ്യ മല്‍സരമാണിത്. നാല് തവണ ലോക ചാംപ്യന്മാരായ ജര്‍മ്മനി മുന്‍ ലോകകപ്പുകളിലെ മോശം തുടക്കങ്ങള്‍ മറികടന്ന് ശക്തമായ തിരിച്ചുവരവിനാണ് ഇറങ്ങുന്നത്. മറുവശത്ത്, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ യോഗ്യത നേടുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമാണ് (ഏകദേശം 1.55 ലക്ഷം പേര്‍) കുറസാവോ.

ലോകകപ്പിലെ മറ്റൊരു ആവേശപോരാട്ടത്തിന് അമേരിക്കയിലെ ടെക്‌സാസിലെ ഡാളസ് സ്‌റ്റേഡിയം സാക്ഷിയാവും. ഗ്രൂപ്പ് എഫില്‍ യൂറോപ്യന്‍ പ്രമുഖരായ നെതര്‍ലന്‍സും ഏഷ്യന്‍ വന്‍കരയുടെ പ്രതീക്ഷകളായ ജപ്പാനുമാണ് കൊമ്പുകോര്‍ക്കുന്നത്. 15ന് തിങ്കളാഴ്ച പുലര്‍ച്ചെ 1.30നാണ് മല്‍സരം. സ്വീഡന്‍, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. സൂപ്പര്‍ താരം സാവി സിമണ്‍സ്, ഡിഫെന്‍ഡര്‍ ജൂറിയന്‍ ടിംബര്‍, മിഡ്ഫീല്‍ഡര്‍ ജെര്‍ഡി ഷൗട്ടന്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്. വിര്‍ജില്‍ വാന്‍ ഡൈക് നയിക്കുന്ന പ്രതിരോധത്തിലാണ് അവരുടെ പ്രധാന പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *