കോഴിക്കോട്: ജില്ലയിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കുന്ദമംഗലം അഞ്ചാം വാർഡ് നൊച്ചി പൊയിൽ ഭാഗത്ത് ഒരു വയസ്സും എട്ടു മാസവും പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില തൃപ്തികരം ആണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസ്സുകാരനും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വിട്ട കുട്ടി വീട്ടിൽ വിശ്രമത്തിലാണെന്നുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *