പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42)ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ജില്ലയില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ്. പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം ഇതുവരെ അഞ്ചുപേരാണ് മരിച്ചത്.

കഴിഞ്ഞദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ജില്ലയില്‍ നിലവില്‍ രോഗം ബാധിച്ച ഈ മാസം ചികിത്സ തേടിയത് 543 പേരാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മണ്ണാര്‍ക്കാട് മേഖലയിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *