തിരുവനന്തപുരം: എബോള സംശയത്തെ തുടര്‍ന്ന് 52 കാരി നിരീക്ഷണത്തില്‍. സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്.

പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഡാനില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

അതേസമയം, എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് താത്ക്കാലികമായി അടച്ചു. ഹോസ്റ്റലിലെ 25ഓളം വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കോളജ് കാമ്പസിലെ ജലസംഭരണിയില്‍ നിന്നുള്ള വെളളത്തില്‍ നിന്നാണ് അണുബാധയെന്ന് സംശയം. കുടിവെളളം പരിശോധയ്ക്കായി അയച്ചു.ഈ മാസം 25വരെയാണ് കോളേജ് അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *