ന്യൂഡൽഹി: രാജ്യത്ത് ഇടിമിന്നലേറ്റ് 18 മരണം. ചൂടിന് പിന്നാലെയുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലുമാണ് 18 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ബിഹാറിലും ജാര്‍ഖണ്ഡിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജാര്‍ഖണ്ഡില്‍ മാത്രം പതിമൂന്ന് മരണവും ബിഹാറില്‍ അഞ്ച് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബിഹാറില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്. കാലാവസ്ഥ രൂക്ഷമായതിനാല്‍ ജഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
