തിരുവനന്തപുരം: കിളിമാനൂർ എംസി റോഡിലെ ഇരട്ടച്ചിറയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ചരക്ക് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി അപകടം. ഇന്നലെ ഉച്ചയോടെയുണ്ടായ ഈ അപകടത്തിൽ നിന്നും കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കാറിന്റെ പാസഞ്ചർ സീറ്റിലുണ്ടായിരുന്ന ഒരു സ്ത്രീയും കുഞ്ഞും പുറത്തിറങ്ങി വെറും സെക്കൻഡുകൾക്കകമാണ് ചരക്ക് വാഹനം കാറിനെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന് നാശനഷ്ടം സംഭവിച്ചെങ്കിലും, അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *