കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത് 16ാം വാർഡിൽ ആണ് രോഗ ബാധ കണ്ടെത്തിയത്. കുട്ടി ചികിത്സാ തേടിയ നാദാപുരം ഗവ. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് കൂടുതൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. നിലവിൽ കോഴിക്കോട് 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരുടെ ജീവനാണ് ജില്ലയിൽ ഷിഗെല്ല മൂലം നഷ്ടപ്പെട്ടത്. ഇതിന് പുറമെ മലേറിയ കേസുകളും റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *