കാരന്തൂര്‍: വടക്കുംതല ഏരിയ റെസിഡന്റ്സ് അസോസിയേഷന് (വര)യുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു, എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
ഗ്രാമീണ വായനശാല ഹാളില്‍ നടന്ന ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
വര പ്രസിഡന്റ് മേലേടത്ത് ശിവശങ്കരന് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബാലു കെ. അജിത്ത് മുഖ്യപ്രഭാഷണം നടത്തി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് അംഗം ഷൈജ വളപ്പില്‍, വര വൈസ് പ്രസിഡന്റുമാരായ സി. സോമന്, അബ്ദുറഹിമാന് ഇടക്കുനി, വര രക്ഷാധികാരിയും കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുമായ അജിത് ടി., വനിതാ വിഭാഗം ട്രഷറര്‍ സരിഗ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വര ജനറല്‍ സെക്രട്ടറി ശബരീഷ് കുമാര്‍ ചളുക്കില്‍ സ്വാഗതവും ട്രഷറര്‍ ജയ്ഫര്‍ പടവയില് നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ പ്രദേശത്തെ അംഗങ്ങളും രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്തു.
