കുന്ദമംഗലം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMAI) കുന്ദമംഗലം ഏരിയയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗാദിനാഘോഷം സംഘടിപ്പിച്ചു.
പിലാശ്ശേരി മിത്രാ ആയുര്‍വേദ ക്ലിനിക്കിലെ ഡോ. അഞ്ചു രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് യോഗയുടെ ആരോഗ്യപ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. അമൃതയുടെ നേതൃത്വത്തില്‍ യോഗാ ഡെമോണ്‍സ്‌ട്രേഷനും നടന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കല സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ചു. AMAI കുന്ദമംഗലം ഏരിയ പ്രസിഡന്റ് ഡോ. സുമിഷ് സുന്ദര്‍, വൈസ് പ്രസിഡന്റ് ഡോ. ഉമാ മുകുന്ദന്‍, കളരിക്കണ്ടി ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശീതള്‍, സ്‌കൂള്‍ പി.ടി.എ. സെക്രട്ടറി ത്രിവിക്രമന്‍ എന്നിവര്‍ സംസാരിച്ചു. പി.ഇ.ടി. അധ്യാപകന്‍ പ്രജിത് നന്ദി രേഖപ്പെടുത്തി.
