കോഴിക്കോട്: ചെലവൂര്‍ വയനാട് റോഡിലെ ഷാഫി ദവ ഖാന ആയുര്‍വേദ ഹോസ്പിറ്റല്‍ (SDK Health Complex) സമുച്ചയത്തില്‍ പുതുക്കിപ്പണിത ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റും ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച വെല്‍നെസ് ലോഞ്ചും ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. കെ. ജയന്ത് എം.എല്‍.എ നിര്‍വഹിച്ചു. വെല്‍നെസ് ലോഞ്ചിന്റെ ഉദ്ഘാടനം സി. കെ. കാസിം എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ സാമൂഹിക, ആരോഗ്യ, വ്യാപാര, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. മുഖ്യാതിഥികളെയും വിശിഷ്ടാതിഥികളെയും ഷാഫി ദവ ഖാന ചെയര്‍മാന്‍ ഡോ. സഹീര്‍ അലി, മാനേജിംഗ് ഡയറക്ടര്‍ ഹലീമ സഹീര്‍ അലി, ജനറല്‍ മാനേജര്‍ മൂസ ഹാജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
45 വര്‍ഷത്തിലേറെയായി ആയുര്‍വേദ ചികിത്സാരംഗത്ത് സേവനം നടത്തുന്ന ഷാഫി ദവ ഖാന (SDK Health Complex) സ്ഥാപകന്‍ ഉസ്താദ് സി.എം.എം. ഗുരുക്കലിന്റെ ചികിത്സാപാരമ്പര്യം പിന്തുടര്‍ന്ന് ആയുര്‍വേദം, കളരി, മര്‍മ്മചികിത്സ, യോഗ, പ്രകൃതി ചികിത്സ എന്നിവ സമന്വയിപ്പിച്ച ചികിത്സാരീതികളിലൂടെ രോഗികള്‍ക്ക് മികച്ച സേവനം നല്‍കിവരുകയാണ്. അസ്ഥി-സന്ധി സംബന്ധമായ അസുഖങ്ങള്‍, ഒടിവുകള്‍, പേശീ-ഞരമ്പ് രോഗങ്ങള്‍, കുട്ടികളിലെ അവയവ ദൗര്‍ബല്യം തുടങ്ങിയ ചികിത്സാ മേഖലകളില്‍ സ്ഥാപനത്തിന് ശ്രദ്ധേയമായ പ്രവര്‍ത്തന പാരമ്പര്യമുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നവീകരിച്ച മരുന്ന് നിര്‍മ്മാണ യൂണിറ്റും വെല്‍നെസ് ലോഞ്ചും പ്രവര്‍ത്തനസജ്ജമായതോടെ രോഗികള്‍ക്ക് കൂടുതല്‍ ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സാ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *