വടക്കാഞ്ചേരി: സ്കൂട്ടർ യാത്രയ്ക്കിടെ ധരിച്ചിരുന്ന ഷാൾ ടയറിൽ കുരുങ്ങി അങ്കണവാടി വർക്കർക്ക് ദാരുണാന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ വർഗീസിന്റെ ഭാര്യ മിനി വർഗീസ് (52) ആണ് മരിച്ചത്. പുതുരുത്തി ചാത്തൻപടി 166-ാം നമ്പർ അങ്കണവാടിയിലെ അധ്യാപികയാണ് മിനി.

ഇന്ന് രാവിലെ 9:30-ഓടെയാണ് അപകടം സംഭവിച്ചത്. അങ്കണവാടിയിലേക്ക് പോകുന്നതിനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിന്റെ പുറകിൽ ഇരുന്ന് സഞ്ചരിക്കുകയായിരുന്നു മിനി വർഗീസ്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഷാൾ സ്കൂട്ടറിന്റെ ടയറിലേക്ക് കുരുങ്ങുകയും കഴുത്തിൽ മുറുക്കം അനുഭവപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും ചേർന്ന് മിനിയെ ഉടനടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *