ബംഗലുരു: കര്‍ണാടകയിലെ എസ്‌ഐആര്‍ പ്രക്രിയക്ക് തുടക്കമായതിന് പിന്നാലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പേര് നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്ന ഭവിഷത്ത് ഓര്‍മ്മപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഓരോ പൗരനും ഉറപ്പുവരുത്തണമെന്നും, വോട്ടവകാശം നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘വോട്ടവകാശം എന്നത് ജീവിക്കാനുള്ള അവകാശമാണ്. പശ്ചിമ ബംഗാളില്‍ എസ്ഐആര്‍ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ അര്‍ഹതയില്ലാത്ത റേഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തി നീക്കം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. സമാനമായ നടപടികളാണ് മറ്റ് സംസ്ഥാനങ്ങളിലും സ്വീകരിക്കുക. നിങ്ങള്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും നഷ്ടപ്പെടും.’- ഡി.കെ പറഞ്ഞു. ജൂണ്‍ 30 മുതല്‍ ജൂലൈ 29 വരെയാണ് കര്‍ണാടകയില്‍ വീടുകയറിയുള്ള വിവരശേഖങ്ങള്‍ നടക്കുക. വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ജനങ്ങളെ സഹായിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ‘സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്’ (Permanent Residential Certificate) വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *