സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയായിരിക്കുകയാണ്. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.
കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 30നായിരുന്നു. അന്ന് പവന് 1,02,760 രൂപയും ഗ്രാമിന് 12,845 രൂപയുമായിരുന്നു. ജൂൺ 1,2,3 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് അന്ന് പവന് 114,560 രൂപയും ഗ്രാമിന് 14,320 രൂപയുമായിരുന്നു.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.
അതേസമയം, ഇന്നത്തെ വെള്ളിവിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 244.90 രൂപയും കിലോഗ്രാമിന് 2,44,900 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 245 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
